കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍15ന്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ജൂണ്‍ 12-ാം തീയതിയിലേക്കും കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് 15-ാം തീയതിയിലേക്കും മാറ്റിവച്ചു.

വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന്സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി എം. കൃഷ്ണസ്വാമി അറിയിച്ചു.

എറണാകുളം ഒഴിച്ചുള്ള ജില്ലകളില്‍ ബ്ലോക്കുതല തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെന്ന് കൃഷ്ണസ്വാമി പറഞ്ഞു. 12ന് മുമ്പ് എറണാകുളം ജില്ലയിലെ ബ്ലോക്ക്, മണ്ഡലം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.

പലയിടത്തും തിരഞ്ഞെടുപ്പിനു പകരം സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് ഐക്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഒത്തുതീര്‍പ്പ് ധാരണകള്‍ അടിച്ചേല്പിക്കുകയല്ലെന്നും കൃഷ്ണസ്വാമി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്