പി. സി. തോമസ് എംപിക്ക് ലാത്തിയടി

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: അഴിമതിക്കെതിരെയുള്ള സമരമെന്ന നിലയില്‍ കോട്ടയം ജില്ലാ കളക്ടറേറ്റില്‍ പ്രതീകാത്മകമായി ചാണകവെള്ളം തളിക്കാന്‍ ശ്രമിച്ച ഐഎഫ്ഡിപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഐഎഫ്ഡിപി നേതാവ് പി. സി. തോമസ് എംപിക്കും ലാത്തിയടിയേറ്റു.

മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പൊലീസ് അറസ്റ് ചെയ്തുനീക്കി.

ജൂണ്‍ നാല് ശനിയാഴ്ച പതിനൊന്നരയോടെയാണ് പി. സി. തോമസിന്റെ നേതൃത്വത്തില്‍ പ്രകടനം കളക്ടറേറ്റിന് മുന്നിലെത്തിയത്. പൊലീസുകാര്‍ അടച്ചിട്ട കളക്ടറേറ്റിന്റെ ഗേറ്റ് തള്ളിത്തുറയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജുണ്ടായത്. ഗേറ്റിലൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച പി. സി. തോമസിനു നേരെ പൊലീസുകാര്‍ ലാത്തിവീശി. ചിലര്‍ ലാത്തിയടിയേറ്റ് വീണു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്