മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പ്രശസ്ത ചെറുകഥാകൃത്തും നടനുമായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (70) അന്തരിച്ചു.പാലക്കാട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ നാല് ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൃഷ്ണന്‍കുട്ടി ഏഴ് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇടക്കാലത്ത് അസുഖം ഭേദപ്പെട്ടിരുന്നെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മൂന്നാമത് ഒരാള്‍, ചെറുകാട് അവാര്‍ഡ് നേടിയനിലാപ്പിശകുള്ള രാത്രി, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ ആശ്വാസത്തിന്റെ മാത്ര എന്നിവയാണ് പ്രധാന ചെറുകഥാ സമാഹാരങ്ങള്‍.

പാലക്കാട് മുണ്ടൂര്‍ അയ്യുപുരത്ത് പിഷാരത്ത് മാധവി പിഷാരസ്യാരുടേയും ഗോവിന്ദപ്പിഷാരടിയുടേയും മകനായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഹൈസ്കൂള്‍ അധ്യാപകനായുംട്രെയിനിംഗ് കോളേജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതയായ രാധയാണ് ഭാര്യ. ഏകമകന്‍ ദിലീപ് പൂനയില്‍ എഞ്ചിനീയറാണ്.

സാഹിത്യ പ്രവര്‍ത്തനത്തിന് പുറമെ സിനിമ - സീരിയല്‍ അഭിനയരംഗത്തും കൃഷ്ണന്‍കുട്ടിസജീവമായിരുന്നു. ഒട്ടേറെ ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്