സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കുട്ടനാട്: സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ സംഭരിച്ച നെല്ല് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.

ജൂണ്‍ നാല് ശനിയാഴ്ച കുട്ടനാട് നാരകത്തറയില്‍ നടന്ന ചടങ്ങിലാണ് നെല്ല് സംഭരണത്തിന് ഔപചാരികമായ തുടക്കമായത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് അരിയാക്കുന്നതിന് മില്ലുകള്‍ക്ക് കൈമാറുന്നതിനും തുടക്കമായി.

പൊതുധാരണയോടെ പ്രവര്‍ത്തിച്ചാല്‍ കാര്‍ഷികരംഗത്ത് കൂടുതല്‍ പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന നെല്ല് സംഭരണം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ചയോടെ സംഭരണത്തിനുള്ള ഒരുക്കങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും ആഘോഷപൂര്‍വം സംഭരണം ഉദ്ഘാടനം ചെയ്യുന്നതിന് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്