കേരളത്തില്‍ കാലവര്‍ഷം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലക്കു കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും നല്ല മഴ ലഭിച്ചത് ഇതിന്റെ ഭാഗമായാണ്.

ജ-ൂണ്‍ ഏഴിനോ പത്തിനോ മാത്രമേ കേരളത്തില്‍ കാലവര്‍ഷം തുടങ്ങുകയുള്ളൂവെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.

സപ്തംബര്‍ 30 വരെ കാലവര്‍ഷ മേഘങ്ങള്‍ സംസ്ഥാനത്ത് സജ-ീവമായി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം. ഡി. രാമചന്ദ്രന്‍ അറിയിച്ചു. മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷത്തിന്റെ ശക്തി ജൂലൈ പകുതിയോടെ കുറയുമെങ്കിലും തുടര്‍ന്ന് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ ഇത്തവണ കുറവുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ നല്ല മഴ ലഭിക്കുന്നത്. കാലവര്‍ഷം മധ്യ കേരളത്തിലും സജീവമാവുകയാണ്. കൊടുങ്ങല്ലൂരില്‍ ഞായറാഴ്ച 12 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.

ഞായറാഴ്ച പറവൂര്‍, കുമരകം എന്നിവിടങ്ങളിലും നല്ല മഴ പെയ്തു. ഒമ്പത് സെന്റീമീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. മിനിക്കോയ് ദ്വീപില്‍ എട്ട് സെന്റീമീറ്റര്‍ മഴ പെയ്തു. വര്‍ക്കലയില്‍ ആറും കൊച്ചിയില്‍ മൂന്നും സെന്റീമീറ്റര്‍ മഴ പെയ്തു.

കോട്ടയം, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ രണ്ടു സെന്റീമീറ്റര്‍ മഴ വീതം രേഖപ്പെടുത്തി. മലബാര്‍ മേഖലയില്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷമെത്തും. ഇതോടെ സംസ്ഥാനത്തുടനീളം കാലവര്‍ഷം ശക്തിപ്പെടും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്