പരിക്ക് ഭേദമാവാന്‍ നാല് മാസമെടുക്കും: സച്ചിന്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: തന്റെ പരിക്ക് ഭേദമാവാന്‍ 14 മുതല്‍ 16 വരെ ആഴ്ചകള്‍ വേണ്ടിവരുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ടെന്നിസ് എല്‍ബോ ഭേദമാക്കുന്നതിന് ലണ്ടനില്‍ നടത്തിയ ശസ്ത്രക്രിയക്കു ശേഷം തിരിച്ചെത്തിയ സച്ചിന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് സച്ചിന് ലണ്ടനില്‍ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറെ കാണുന്നതിന് തനിക്കു ലണ്ടനിലേക്ക് വീണ്ടും പോകേണ്ടിവരുമെന്ന് സച്ചിന്‍ പറഞ്ഞു.

സച്ചിന് പഴയ ഫോമിലേക്ക് തിരികെ വരാന്‍ കഴിയുന്ന കാര്യം സംശയമാണെന്ന ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ സച്ചിന്‍ വിസമ്മതിച്ചു.

ജൂലൈ-ആഗസ്തില്‍ നടക്കുന്ന ത്രിരാഷ്ട്ര കപ്പില്‍ സച്ചിന്‍ കളിക്കില്ല. പരിക്ക് മൂലം കഴിഞ്ഞ വര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും നാറ്റ്വെസ്റ് ചാലഞ്ച് കപ്പിലും സച്ചിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്