രാജി പിന്‍വലിക്കില്ലെന്ന് വീണ്ടും അദ്വാനി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി അധ്യക്ഷസ്ഥാനത്തു നിന്നുള്ള തന്റെ രാജി പിന്‍വലിക്കില്ലെന്ന് എല്‍.കെ അദ്വാനി വീണ്ടും വ്യക്തമാക്കി.തന്റെ പാക് സന്ദര്‍ശനത്തെക്കുറിച്ചു വിശദീകരിക്കാന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വാജ്പേയിയടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദിയുണ്ട്. എന്നാല്‍ തന്റെ തീരുമാനം മാറ്റാന്‍ തയ്യാറല്ലെന്നും അദ്വാനി പറഞ്ഞു.

രാജി പിന്‍വലിക്കില്ലെന്ന് ജൂണ്‍ ഏഴ് ചൊവ്വാഴ്ചയും അദ്വാനി വ്യക്തമാക്കിയിരുന്നു.

പാക് സന്ദര്‍ശനത്തിനിടെ മുഹമ്മദാലി ജിന്നയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നും അദ്വാനി രാജിവച്ചത്. ജിന്നയെക്കുറിച്ചുളള പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്ന് ആര്‍എസ്സ് അടക്കമുളള ഹൈന്ദവസംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്വാനി വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്