എക്സൈസുകാരെ വ്യാജവാറ്റ് സംഘം ആക്രമിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവില്‍ റെയ്ഡിന് പോയഎക്സൈസ് അധികൃതരെ വ്യാജവാറ്റു സംഘം വെട്ടിപരിക്കേല്‍പ്പിച്ചു.അടിമാലി എക്സൈസ്റേഞ്ചിലെ ഗാര്‍ഡുമാരായഅജിത്ത്, സുധീര്‍, രവീന്ദ്രനാഥ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ജൂണ്‍ ഏഴ് ചൊവ്വാഴ്ച രാത്രി മച്ചിപ്ലാവില്‍ ഹാഷിഷ് നിര്‍മ്മിക്കുന്നതായിവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘംറെയ്ഡിനെത്തിയത്.

ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഗാര്‍ഡുമാരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓടിി രക്ഷപ്പെട്ട പ്രതികളില്‍ നിന്നും എട്ട് ലിറ്റര്‍ സ്പിരിറ്റും അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്