കൊച്ചിയില്‍ ഫ്രീട്രേഡ് ആന്റ് വെയര്‍ഹൗസിംഗ് സോണ്‍ തുടങ്ങും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദുബായിലെ ജബേല്‍ അലി ഫ്രീട്രേഡ് സോണ്‍ മാതൃകയില്‍ കൊച്ചിയില്‍ സംസ്ഥാനസര്‍ക്കാര്‍ ഫ്രീട്രേഡ് ആന്റ് വെയര്‍ഹൗസിംഗ് സോണ്‍ തുടങ്ങുന്നു.

കൊച്ചിന്‍ പോര്‍ട്ട്ട്രസ്റിന്റെയും കെഎസ്ഐഡിസിയുടെയും സംയുക്താഭിമുഖ്യത്തിലാണ് 100 കോടി മുതല്‍മുടക്കുളള ഈ സംരംഭം ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ വിദേശ വ്യാപര നയത്തിനുസൃതമായിട്ടായിരിക്കും പ്രകാരമായിരിക്കും ട്രേഡ് സോണിന്റെ പ്രവര്‍ത്തനം.

കൊച്ചിയില്‍ വല്ലാര്‍പാടത്തോ പുതുവൈപ്പിനിലോ ആണ് പദ്ധതിയാരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചിയില്‍ കേന്ദ്രം നേരത്തെ തന്നെ പ്രത്യേക സാമ്പത്തിക മേഖല അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്.എന്നാല്‍ സാമ്പത്തികമേഖലയില്‍ അനുവദിക്കുന്നതുപോലെ ട്രേഡിംഗ് മേഖലയില്‍ നിര്‍മാണം അനുവദിക്കില്ല. സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും മാത്രമെ ഇവിടെ നടക്കുകയുള്ളൂ. വിദേശങ്ങളുമായി വ്യാപാരബന്ധമുള്ള കമ്പനികളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക.

പുതിയ പദ്ധതിക്കായുള്ള വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ കെഎസ്ഐഡിസി ആഗോളടെന്‍ഡര്‍ വിളിക്കാനൊരുങ്ങുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ പോര്‍ട്ടും കൊച്ചിന്‍ പോര്‍ട്ട്ട്രസ്റുമായി ധാരണയുള്ള സ്ഥിതിക്ക് ട്രേഡ് സോണ്‍ നിര്‍മാണച്ചുമതല ജാബേല്‍ അലി കമ്പനിയെത്തന്നെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്