പുതിയ പ്രമേയവുമായി ബിജെപി നേതാക്കള്‍ അദ്വാനിയെ കണ്ടു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എല്‍. കെ. അദ്വാനിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ പ്രകീര്‍ത്തിക്കുന്ന പുതിയ കരട് പ്രമേയവുമായി ബിജെപി നേതാക്കള്‍ അദ്വാനിയെ കണ്ടു.

പാര്‍ട്ടി വൈസ് പ്രസിഡന്റ് എം. വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജനറല്‍ സെക്രട്ടറിമാരായ സഞ്ജയ് ജോഷിയും പ്രമോദ് മഹാജനുമുണ്ടായിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തിയതിനു ശേഷമാണ് നേതാക്കള്‍ അദ്വാനിയെ കാണാനെത്തിയത്.

ബുധനാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാസാക്കിയ പ്രമേയം തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതില്‍ അദ്വാനിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രമേയം തയ്യാറാക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്