കമ്മിഷണര്‍മാരായി ഡിഐജിമാരെ നിയമിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ നഗരങ്ങളിലെ ക്രമസമാധാന ചുമതല ഇനി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇപ്പോള്‍ ജുനിയര്‍ ഓഫീസര്‍മാരാണ് കമ്മിഷണര്‍മാര്‍. ഇവിടങ്ങളില്‍ ഇനി കമ്മിഷണര്‍മാരായി ഡിഐജി റാങ്കിലുള്ള മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ നിയമിക്കാനാണ് തീരുമാനം.

ഡിഐജിമാര്‍ കമ്മിഷണര്‍മാരാകുമ്പോള്‍ അവരെ സഹായിക്കുന്നതിന് പൊലീസ് സൂപ്രണ്ടുമാരുണ്ടാകും. ഒരു ഐപിഎസ് ഓഫീസറും മറ്റൊരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരിക്കും സൂപ്രണ്ടുമാര്‍.

കമ്മിഷണര്‍മാര്‍ക്ക് മജിസ്ട്രേറ്റിന്റെ അധികാരം നല്‍കാനായി നിയമനിര്‍മ്മാണം കൊണ്ടു വരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്