ഉപേന്ദ്രവര്‍മ്മയോട് സര്‍ക്കാര്‍ വിശദീകരണം തേടും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസ് ഫയല്‍ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രേ വര്‍മ്മയോട് വിശദീകരണം തേടാന്‍ ജൂണ്‍ ഒന്‍പത് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ആഭ്യന്തര സെക്രട്ടറി കെ. കെ. വിജയകുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉപേന്ദ്രവര്‍മ്മക്കെതിരെ നടപടിയുണ്ടാകും.

കെ. കെ. വിജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കെഎസ്ഇബിയില്‍ നിന്നും ലഭിച്ചില്ലെന്ന് ഉപേന്ദ്രവര്‍മ്മയുടെ പരസ്യപ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ ഫയല്‍ കെഎസ്ഇബിയോട് രേഖാമൂലം വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഫയലുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതില്‍ വൈദ്യുതി ബോര്‍ഡും വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്