ജയരാജനും പ്രകാശന്‍ മാസ്ററും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച പി.ജയരാജനും എം. പ്രകാശന്‍ മാസ്ററും ജൂണ്‍ 10 വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

വെള്ളിയാഴ്ച രാവിലെ ഒന്‍പതരക്ക് നിയമസഭാംഗങ്ങളുടെ ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും നിയമസഭാംഗങ്ങളായി സത്യപ്രതിജഞ ചെയ്യും. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

കൂത്തുപറമ്പില്‍ നിന്നും വിജയിച്ച ജയരാജന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അഴീക്കോട് പ്രകാശന്‍ മാസ്ററും മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്