ശബരിമല വികസനപദ്ധതി ഉദ്ഘാടനം 16ന്

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: ശബരിമല വികസനത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ മാസം 16 ന് നിലയ്ക്കലില്‍ നടക്കും. ശബരിമല വികസനത്തിനായി നിലയ്ക്കലിലെ ഭൂമി കൈമാറ്റവും അന്നുതന്നെ നടക്കും.ദേവസ്വംമന്ത്രി കെ.സി.വേണുഗോപാല്‍ പത്തനംതിട്ടയില്‍ അറിയിച്ചതാണിത്.

വികസനത്തിന്റെ ഭാഗമായി 110 ഹെക്ടര്‍ വനഭൂമിയുടെ രേഖകകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറുന്നതോടെ നിലയ്ക്കലിലെ വനഭൂമിയില്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ്ണ അധികാരം ഉണ്ടാകും.

സന്നിധാനത്ത് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 12.65 ഹെക്ടര്‍ ഭൂമി സുപ്രീംകോടതിയുടെ അനുമതി ലഭിച്ചെങ്കിലേ ബോര്‍ഡിനു കൈമാറൂ.

ശബരിമല വികസനത്തിന്റെ ഒന്നാംഘട്ടത്തില്‍ പമ്പയിലും സന്നിധാനത്തിലും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലയ്ക്കലില്‍ ഈ ശബരിമല സീസണില്‍ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തും. നിലയ്ക്കലിലെ തൊഴില്‍പ്രശ്നം സംബന്ധിച്ച് ജൂണ്‍ 10 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്