പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തോല്‍വിക്ക് ആക്കം കൂട്ടി: തെന്നല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമീപകാലത്തുണ്ടായ അസ്വാരസ്യങ്ങള്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് കെപിസിസി പ്രസിഡന്റ്തെന്നല ബാലകൃഷ്ണ പിള്ള പറഞ്ഞു.

ജൂണ്‍ ഒമ്പത് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തെന്നല. കോണ്‍ഗ്രസില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിട്ടുണ്ടാകാമെന്നും തെന്നല പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പത്ത് പേര്‍ പോയാലും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങളുടെയിടയിലേക്കെത്തിക്കുന്നതിലുണ്ടായ പരാജയവും കോണ്‍ഗ്രസിന്റെ സംഘടനാപരമായ പോരായ്മകളും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിയുട കാരണങ്ങള്‍ വ്യക്തമായി തനിക്ക് അറിയാത്തതിനാലാണ് അതേക്കുറിച്ച് പഠിക്കുന്നതിന് കെപിസിസി സമിതിയെ നിയോഗിച്ചത്. ചേര്‍ത്തലയിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്