കാഞ്ചി സ്വാമിമാര്‍ കളൈവിയിലെത്തി

  • Posted By:
Subscribe to Oneindia Malayalam

കളൈവി: കാഞ്ചി സ്വാമിമാരായ ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ജൂണ്‍ 11 ശനിയാഴ്ച കളൈവിയിലെത്തി. രാവിലെ എത്തിയ ഇവര്‍ ആചാരപ്രകാരമുള്ള പൂജകള്‍ നിര്‍വഹിച്ചു.

കാഞ്ചി മഠത്തിലെ മൂന്നുദിവസത്തെ താമസത്തിനു ശേഷമാണ് ഇവര്‍ കളൈവിയില്‍ തിരിച്ചെത്തിയത്. മഠാധിപതിമാര്‍ കളൈവിലിയില്‍ എത്രദിവസം തങ്ങുമെന്നതിനെക്കുറിച്ച് മഠം വ്യക്തമാക്കിയിട്ടില്ല.

ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായ ജയേന്ദ്രസരസ്വതി ജനുവരിയില്‍ ജാമ്യം ലഭിച്ചതിനു ശേഷം കൈളവിയിലെ ബൃന്ദാവനിലാണ് താമസിക്കുന്നത്. ഫിബ്രവരി 10നു ജാമ്യത്തിലിറങ്ങിയ വിജയേന്ദ്രസരസ്വതി ചെന്നൈയിലാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഏപ്രിലില്‍ അദ്ദേഹവും കളൈവിയിലേക്കു താമസം മാറ്റുകയായിരുന്നു.

ഏഴുമാസങ്ങള്‍ക്കു ശേഷം ആദ്യമായാണ് മഠാധിപതിമാര്‍ ജൂണ്‍ എട്ടിന് മഠത്തിലെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്