ബാലവേല നിരോധിക്കാന്‍ നിയമം കൊണ്ടുവരും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ ബാലവേല സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി ബാബുദിവാകരന്‍ പറഞ്ഞു.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ 14 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതു തടയാനുള്ള ബില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബാലവേലയുണ്ടെന്ന ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്നവരുടെ കൃത്യമായ കണക്കുകളും വിവരങ്ങളും ശേഖരിക്കും. ഏതാണ്ട് എട്ട് ലക്ഷത്തോളം പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്