ലൈസന്‍സ് കിട്ടിയിട്ടും കോള ഫാക്ടറി തുറന്നില്ല

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരുമാട്ടി പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടും പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി ജൂണ്‍ 10 വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങിയില്ല. വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് പഞ്ചായത്ത് ഫാക്ടറിക്ക് നല്‍കിയിട്ടുള്ളത്.

പഞ്ചായത്ത് നല്‍കിയ മൂന്ന് മാസത്തേക്കുള്ള ലൈസന്‍സിനൊപ്പം മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ആരോപിച്ച് കമ്പനി അധികൃതര്‍ പഞ്ചായത്തിന് കത്ത് നല്‍കിയ സാഹചര്യത്തിലാണ് ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാതിരുന്നത്.

അതേ സമയം ഫാക്ടറിക്കെതിരെ 1148-ാം ദിവസവും പ്രക്ഷോഭം തുടരുന്ന സമരസമിതി ലൈസന്‍സ് പുതുക്കിയതിനെതിരെ കമ്പനി പരിസരത്ത് ഉപരോധം ഏര്‍പ്പെടുത്തി. കമ്പനി വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ജീവനക്കാരാരും ഫാക്ടറിയിലെത്തിയില്ല.

ഫാക്ടറിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കുന്നതിനായുള്ള നിയമസഭാ സമിതിയുടെ ഫാക്ടറി സന്ദര്‍ശനം റദ്ദാക്കിയതിനെതിരെയും സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്