ആന്റണി രാജ്യസഭാസീറ്റ് തട്ടിയെടുത്തു: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: അനുരഞ്ജനത്തിന്റെ പേരില്‍ തന്റെ രാജ്യസഭാ സീറ്റ് എ. കെ. ആന്റണി തട്ടിയെടുത്തുവെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ നേതാവ് കെ.കരുണാകരന്‍ ആരോപിച്ചു.

തങ്ങളെ പുറത്താക്കുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തിലാണ് ആന്റണി ദില്ലിയില്‍ ചെന്ന് പ്രവര്‍ത്തിച്ചത്. അല്ലാതെ ശരിക്കുള്ള അനുരഞ്ജനത്തിനായല്ല. ആന്റണിയും ഉമ്മന്‍ചാണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി പരസ്യമായും ആന്റണി രഹസ്യമായും ഇതിനുവേണ്ടി കരുനീക്കങ്ങള്‍ നടത്തി. രാഷ്ട്രീയസദാചാരങ്ങള്‍ക്ക് നിരക്കാത്ത നടപടികളാണിത്.

മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആന്റണിക്ക് നിയസസഭാ സീറ്റ് രാജിവക്കുന്നതു സംബന്ധിച്ച് ഒളിച്ചുകളി നടത്തേണ്ട ആവശ്യമില്ലായിരുന്നെന്നും കരുണാകരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്