എന്‍സിഐ എംഎല്‍എമാര്‍ രാജി വയ്ക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജൂലൈ നാലിന് അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ എന്‍സിഐ എംഎല്‍എമാര്‍ രാജിവയ്ക്കും. രാജിയുടെ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര സംസ്ഥാന കമ്മിറ്റി യോഗം തന്നെയും കെ. കരുണാകരനെയും ചുമതലപ്പെടുത്തിയതായി പാര്‍ട്ടി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.

തങ്ങളോട് അനുഭാവമുള്ള എംഎല്‍എമാര്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് മുരളി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും.

സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജൂലൈ 12ന് സംസ്ഥാനവ്യാപകമായി കളക്ടറേറ്റുകള്‍ ഉപരോധിക്കുകയും ധര്‍ണ നടത്തുകയും ചെയ്യും.

അടുത്ത നിയമസഭാ സമ്മേളനം നടക്കുന്ന ജൂലൈ നാലിനു മുന്‍പുതന്നെ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മുരളി പറഞ്ഞു.

ലയനകാര്യത്തില്‍ കോണ്‍ഗ്രസ് എസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുരളി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്