ഇന്ത്യാഗേറ്റില്‍ ബലൂണ്‍ പൊട്ടി 18 പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യാ ഗേറ്റില്‍ ജൂണ്‍ 12 ഞായറാഴ്ച ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് 18 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.

ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ദീപംതെളിയിക്കല്‍ ചടങ്ങിനിടെയാണ് അപകടമുണ്ടായത്.

ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ചില കുട്ടികളുടെ കയ്യില്‍ കത്തിച്ച മെഴുകുതിരിയും മററുള്ളവരുടെ കയ്യില്‍ ഹൈഡ്രജന്‍ ബലൂണുകളുമാണ് ഉണ്ടായിരുന്നത്. മുകളിലേക്കു പറത്താന്‍ ശ്രമിച്ച ബലൂണുകള്‍ കത്തിച്ച മെഴുകുതിരികളുമായി യാദൃച്ഛികമായി കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. കത്തിയുരുകിയ ബലൂണ്‍ അവിടെ നിന്നിരുന്ന കുട്ടികളുടെയും മറ്റുളളവരുടെയും ദേഹത്തേക്കു വീണാണ് പരിക്കേറ്റത്. പരിക്കേറ്റ ചിലരെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവരില്‍ രണ്ടുപേര്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

പരിപാടി സംഘടിപ്പിച്ച് സാമൂഹ്യസംഘടനക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്