ഉപതിരഞ്ഞെടുപ്പ്: കെപിസിസി സമിതി തെളിവെടുപ്പു തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: തിരഞ്ഞെടുപ്പു നടന്ന അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗസമിതി തെളിവൈടുപ്പ് ആരംഭിച്ചു. ജൂണ്‍ 16ന് റിപ്പോര്‍ട്ട് കെപിസിസിക്കു സമര്‍പ്പിക്കും. കെ. വി. തോമസ്, ജി. ബാലചന്ദ്രന്‍, എന്‍. പി. മൊയ്തീന്‍ എന്നിവരാണ് അന്വേഷണസമിതിയിലുള്ളത്.

ആരെയും ശിക്ഷിക്കാനും രക്ഷിക്കാനുമല്ല, കാര്യങ്ങള്‍ പഠിക്കുന്നതിനായാണ് അന്വേഷണം നടത്തുന്നതെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു. കൂത്തുപറമ്പിലെ പ്രവര്‍ത്തകരില്‍ നിന്നാണ് തെളിവെടുപ്പു നടത്തുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും അതുകൊണ്ടുകൂടിയാണ് ഉപതിരഞ്ഞെടുപ്പുതോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതെന്നും സമിതിയംഗങ്ങള്‍ പറഞ്ഞു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X