യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ജൂണ്‍ 13 തിങ്കളാഴ്ച തിരുവനന്തപുരത്തു ചേരും. ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉച്ച തിരിഞ്ഞ് മൂന്നിനാണ് യോഗം.

ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു. മുന്നണിയുടെ കെട്ടുറപ്പ് മെച്ചപ്പെടുത്തണമെന്ന ആവശ്യം ഘടകകക്ഷികള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനും യോഗത്തില്‍ ശ്രമമുണ്ടായേക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്തും അംഗീകരിച്ചും കോണ്‍ഗ്രസ് നീങ്ങണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നേക്കും.

രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കം പറഞ്ഞുതീര്‍ത്തെങ്കിലും ചില അസ്വാരസ്യങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിലും അഴീക്കോടുമുണ്ടായ തോല്‍വി പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസും ലീഗുമായുള്ള ഭിന്നതകള്‍ക്കും വഴി വച്ചിട്ടുണ്ട്. ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.

പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുന്നതു സംബന്ധിച്ചും സര്‍ക്കാരിന്റെ അടുത്ത ഒരു വര്‍ഷത്തെ കര്‍മപരിപാടിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്