പുകസ നേതാക്കള്‍ സിപിഎം അംഗത്വം രാജിവച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇടതുപക്ഷ ബുദ്ധിജ-ീവി സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം നേതാക്കളായ ആസാദും വി.പി.വാസുദേവനും സിപിഎം അംഗത്വം രാജ-ിവച്ചു.

നാലാം ലോക സിദ്ധാന്തം, പങ്കാളിത്ത ജനാധിപത്യം തുടങ്ങിയ സംബന്ധിച്ച പാര്‍ട്ടിക്കകത്ത് രൂപം കൊണ്ടിട്ടുളള ആശയസമരം മുന്നോട്ടുകൊണ്ടുപാേേകാന്‍ പാര്‍ട്ടി അംഗത്വം തടസമായതുകൊണ്ടാണ് അംഗത്വമുപേക്ഷിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

നാലാംലോകവാദത്തെ അനുകൂലിക്കുന്ന തോമസ് ഐസക്കിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ ഭാവിക്കു തന്നെ അപകടമാകുമെന്നും ഇരുവരും പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു.

നേരത്തെ പ്രൊഫസര്‍ എം.എന്‍.വിജ-യന്‍ രാജ-ിവച്ചതിനെ തുടര്‍ന്ന് പുകസയുടെ പ്രവര്‍ത്തനം പേരിന് മാത്രമായിരുന്നു. ആസാദിന്റെയും വാസുദേവന്റെയും രാജ-ിമൂലം സംഘടന പിളര്‍ന്നേക്കുമെന്നാണ് സൂചന. ഇവരിരുവരും എം.എന്‍.വിജ-യനുമായി ചേര്‍ന്ന് ഒരു സമാന്തര കലാ സാഹിത്യ പ്രസ്ഥാനം തുടങ്ങുമെന്നും സൂചനയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്