ഐസ്ക്രീം കേസ് വിധിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നേരത്തെയുള്ള ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പുനരന്വേഷണം വേണമെന്ന റിവ്യൂഹര്‍ജി ഹൈക്കോടതി തള്ളി. പുനരന്വേഷണമാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്.

ഈ കേസിലെ അന്വേഷണം സുപ്രീംകോടതി ശരിവച്ചിരുന്നുവെന്നും അതുകൊണ്ട് പുനരന്വേഷണം ആവശ്യമില്ലെന്നും കോടതി വിധിച്ചു.

മുന്‍വ്യവസായ വകുപ്പുമന്ത്രി കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍ നിന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോടതി ഒഴിവാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് ജനാധിപത്യമഹിളാ അസോസിയേഷന്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. കേസില്‍ പുനരന്വേഷണം നടത്തിയാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ ലഭിക്കുമെന്നായിരുന്നു സംഘടനയുടെ വാദം.

പ്രായപൂര്‍ത്തിയാവാത്ത തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന കേസിലെ മുഖ്യസാക്ഷി റജീനയുടെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജി വച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്