തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. ഇതനുസരിച്ച് ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പേര്‍ക്ക് പട്ടയമോ കൈവശാവകാശ രേഖയോ നല്‍കും. 25,000 മലയോരകര്‍ഷകര്‍ക്ക് പ്രത്യേകനിയമമനുസരിച്ച് പട്ടയം നല്‍കും.
റവന്യു വകുപ്പിലെ അഴിമതി ചൂണ്ടിക്കാണിച്ച വിജിലന്‍സ് കമ്മീഷണറോട് തങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ല. ഇതിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടറെ പീഡിപ്പിക്കില്ല. വൈദ്യുത ബോര്‍ഡുമായി ബന്ധപ്പെട്ട ഫയല്‍ വിവാദവും ഇതും തമ്മില്‍ ബന്ധമില്ല.അഴിമതിക്കെതിരെ കര്‍ശനനടപടിയെടുക്കുന്ന വകുപ്പാണ് റവന്യൂവകുപ്പ്. റവന്യൂ വകുപ്പൊരിക്കലും അഴിമതി വച്ചുപൊറുപ്പിക്കില്ല.
സംസ്ഥാനത്ത് അനധികൃത മണല്‍ വാരല്‍ അനുവദിക്കില്ല. മണല്‍വാരല്‍ നിയമം മൂലം കര്‍ശനമായിത്തന്നെ നിരോധിക്കും. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരും.
സുനാമി ദുരിതാശ്വാസസഹായമായി കേന്ദ്രത്തില്‍ നിന്നു ലഭിച്ച 100 കോടിയില്‍ ഇതുവരെ 75 കോടി ചെലവാക്കിക്കഴിഞ്ഞു. എഡിബി നല്‍കാമെന്നേറ്റിരിക്കുന്ന സഹായം അടുത്തുതന്നെ കിട്ടുമെന്നാണ് കരുതുന്നത്. ദുരിതബാധിതര്‍ക്ക് സന്നദ്ധ സംഘടനകള്‍ നിര്‍മിക്കുന്ന വീടുകളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മാണി അറിയിച്ചു.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!