പിഎസ്സി ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിഎസ്സി ഓഫീസ് ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. പിഎസ്സി ചെയര്‍മാന്റെ മുറിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് കയ്യേറ്റമുണ്ടായത്.

ജൂണ്‍ 14 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ചെയര്‍മാന്റെ മുറിയിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരുടെ ചിത്രങ്ങളെടുക്കുന്നതിനിടയിലാണ് ഓഫീസ് ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്. മാധ്യമപ്രവര്‍ത്തകരാണ് യുവമോര്‍ച്ചക്കാരെ കൊണ്ടുവന്നതെന്ന ചെയര്‍മാന്റെ പ്രസ്താവനയും കയ്യേറ്റത്തിനു കാരണമാണ്.

അമൃത ടിവി റിപ്പോര്‍ട്ടര്‍ ഗോപീകൃഷ്ണന്‍, ക്യാമറാമാന്‍ ബിജു മുരളീധരന്‍, സൂര്യ ടിവി ക്യാമറാമാന്‍ എസ്.ആര്‍ വിനോദ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ അജയ്ഘോഷ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്