തിരുവനന്തപുരത്ത് 5000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും മീന്‍ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 10 ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റ് ഇടപ്പഴിഞ്ഞിയില്‍ എക്സൈസ് സംഘം പിടികൂടി.

5000 ലിറ്റര്‍ വരുന്ന സ്പിരിറ്റ് 144 കന്നാസുകളിലാക്കി അതിനു പുറമെ മീന്‍പെട്ടികള്‍ നിരത്തിവച്ച നിലയിലായിരുന്നു കൊണ്ടുവന്നിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കോട്ടയം സ്വദേശി അജേഷ് കുമാര്‍, ക്ലീനര്‍ തമിഴ്നാട് സ്വദേശി ഗോവിന്ദന്‍ എന്നിവരെ അറസ്റു ചെയ്തു. കൊല്ലത്തേക്കാണ് സ്പിരിറ്റ് കൊണ്ടുപോയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായി എക്സൈസുകാര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്