ട്രോളിംഗ് നിരോധനം ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 14 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. 45 ദിവസത്തേക്കാണ് നിരോധനം.

ട്രോളിംഗ് നിരോധന സമയത്ത് മത്സ്യബന്ധനബോട്ടുകളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ അറിയിച്ചു. പരമ്പരാഗത, യന്ത്രവല്‍കൃതബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ തടസമില്ല. നിരോധന കാലയളവില്‍ കടലില്‍ 24 മണിക്കൂറും പട്രോളിംഗ് ഉണ്ടായിരിക്കും. സംസ്ഥാനസര്‍ക്കാരിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റിനു പുറമെ നേവി, കോസ്റ് ഗാര്‍ഡ് എന്നിവയുടെ സേവനവും ലഭ്യമാക്കും.

വിദേശസംസ്ഥാനബോട്ടുകളെ ഈ കാലയളവില്‍ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ട്രോളിംഗിനോട് സഹകരിക്കാന്‍ ബോട്ടുടമകളോടും മത്സ്യബന്ധനം നടത്തുന്നവരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്