യുഡിഎഫ് വിട്ടവരുടെ സ്ഥാനങ്ങള്‍ തിരിച്ചെടുക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്നണി വിട്ട കക്ഷികള്‍ക്ക് നല്‍കിയിരുന്ന കോര്‍പ്പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തിരിച്ചെടുക്കാന്‍ ജൂണ്‍ 13 തിങ്കളാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫിന്റെയുംകോണ്‍ഗ്രസിന്റെയും സംഘടനാ ദൗര്‍ബല്യങ്ങളാണ് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയതെന്ന് യോഗം വിലയിരുത്തി.

യുഡിഎഫ് വിട്ടവര്‍ സ്വയം ആ സ്ഥാനങ്ങള്‍ ഒഴിയാന്‍ തയ്യാറാകാത്തതു കൊണ്ടാണ് അവരുടെ സ്ഥാനങ്ങള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഭരണം നന്നായതു കൊണ്ടു മാത്രം കാര്യമില്ലെന്നും സംഘടനാപ്രവര്‍ത്തനം കൂടി ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കരുണാകരനും മറ്റും മുന്നണി വിട്ടത് പരാജയത്തിന് ആക്കം കൂട്ടി. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം തിരഞ്ഞെടുപ്പില്‍ പ്രകടമായി.

പുതിയ സ്കൂളുകള്‍ അനുവദിക്കുന്ന കാര്യം മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനക്കു വിടാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തെപ്പറ്റി അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. പുതിയ അണ്‍എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കുന്നത് എയ്ഡഡ് സ്കൂളുകളെ ബാധിക്കുമെന്നും എയ്ഡഡ് സ്കൂളുകള്‍ ആരംഭിച്ചാല്‍ അതിന്റെ പങ്കുവയ്ക്കല്‍ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്