മുക്തര്‍ അബ്ബാസ് നഖ്വിയെ കസ്റഡിയിലെടുത്തു

  • Posted By:
Subscribe to Oneindia Malayalam

റാംപൂര്‍: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ജനസംഘ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളെ എതിര്‍ക്കാന്‍ ശ്രമിച്ചതിന് ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വിയുെം മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാറിനെയും പൊലീസ് കസ്റഡിയിലെടുത്തു.

ദീന്‍ ദയാല്‍ ഉപാധ്യായ ചൗക് പൊളിച്ചുമാറ്റുന്നതിനിടയിലാണ് പ്രതിഷേധിക്കാന്‍ ശ്രമിച്ച നഖ്വിയെയും കത്യാറിനെയും ജൂണ്‍ 15 ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് പൊലീസ് കസ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി പ്രതിമ നീക്കം ചെയ്തതിനു ശേഷം തുടര്‍നടപടിയായാണ് ദീന്‍ ദയാല്‍ ഉപാധ്യായ ചൗക് പൊളിച്ചുമാറ്റിയത്.

ഉത്തര്‍പ്രദേശ് മനത്രി അസംഖാന്റെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിമ നീക്ക ചെയ്യുകയും ചത്വരം പൊളിക്കുകയും ചെയ്തതെന്ന് നഖ്വി ആരോപിച്ചു. അതേ സമയം റോഡ് വീതികൂട്ടാന്‍ വേണ്ടിയാണ് ഈ നടപടികളെന്ന് അധികൃതര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്