അദ്വാനി സജീവ രാഷ്ട്രീയം വിടണം: വിഎച്ച്പി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുമായുള്ള വിഎച്ച്പിയുടെ ഭിന്നത തുടരുന്നു. അദ്വാനി സജീവരാഷ്ട്രീയം വിടണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. അദ്വാനി ഹിന്ദുതാത്പര്യങ്ങളെ വഞ്ചിച്ചതായി ഹാര്‍ഡ് വാറില്‍ നടന്നുവരുന്ന വിഎച്ച്പി മാര്‍ഗദര്‍ശക് മണ്ഡല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെയാകെ നിന്ദിക്കുകയാണ് അദ്വാനി ചെയ്തതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് അദ്വാനി മാപ്പുപറയണമെന്നും സജീവരാഷ്ട്രീയം ഉപേക്ഷിക്കണമെന്നും മാര്‍ഗദര്‍ശക് മണ്ഡല്‍ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ വച്ച് ജിന്ന മതേതരനേതാവാണെന്ന് പ്രസ്താവന നടത്തിയ അദ്വാനി രാജ്യത്തൊകെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

അദ്വാനി ഗാന്ധിനഗര്‍ സീറ്റ് ഉപേക്ഷിക്കണമെന്നും പ്രതിപക്ഷനേതാവ്, ബിജെപി പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കണമെന്നുമാണ് വിഎച്ച്പി ആവശ്യപ്പെട്ടിരിക്കുന്നത്. നാല്പതിന ഹിന്ദുകാര്യ പരിപാടിയില്‍ ഒന്നു പോലും നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്