ഹിതപരിശോധന നടത്തണമെന്ന് ബര്‍ലിന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്നതിനെ കുറിച്ച് ഹിതപരിശോധന നടത്തണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍.

പാര്‍ട്ടിയിലെ നമ്പര്‍ വണ്‍ ആരാണെന്നതിനെ കുറിച്ചും വി. എസ്സിന്റെ നിലപാടുകളാണോ പിണറായിയുടെ നിലപാടുകളാണോ ശരിയെന്നതിനെ കുറിച്ചും പ്രവര്‍ത്തകരുടെ അഭിപ്രായമറിയണം. പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിതപരിശോധന നടത്താനായി വേറെയും ചില ചോദ്യങ്ങള്‍ ബര്‍ലിന്‍ മുന്നോട്ടുവച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എം. ചന്ദ്രനെ ആയിരുന്നോ അതോ വിദേശഫണ്ട് വാങ്ങിയ തോമസ് ഐസക്കിനെയാണോ ഒഴിവാക്കേണ്ടിയിരുന്നത്, പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ വി. എസ് ശ്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതിനു ശേഷം അദ്ദേഹം പാര്‍ട്ടിയില്‍ നമ്പര്‍ വണ്‍ ആണെന്ന് പിണറായി പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടോ, ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ലീഗുമായി സിപിഎം അടവുനയമുണ്ടാക്കിയതു ശരിയോ, ഇന്ദിരാ കോണ്‍ഗ്രസിന് സിപിഐയേക്കാള്‍ വോട്ടുണ്ടെന്ന് പറഞ്ഞ് കെ. മുരളീധരന് എല്‍ഡിഎഫില്‍ രണ്ടാം സ്ഥാനം നല്‍കുന്നതു ശരിയോ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എ. കെ. ആന്റണിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതു ശരിയോ തുടങ്ങിയ ചോദ്യങ്ങളാണ് ബര്‍ലിന്‍ നിരത്തുന്നത്.

ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹിതപരിശോധന നടത്തിയാല്‍ സിപിഎം പ്രവര്‍ത്തകരില്‍ 80 ശതമാനം പേരും പിണറായിക്കെതിരെ വോട്ട് ചെയ്യും. യൂറോപ്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ഹിതപരിശോധന നടത്തുന്ന പതിവുണ്ടെന്നും ബര്‍ലിന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്