ദൃശ്യമാധ്യമങ്ങളില്‍ നീതി കാട്ടുന്നത് കൈരളി മാത്രം: ഉമ്മന്‍ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്കു വേണ്ടി മത്സരിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദൃശ്യമാധ്യമങ്ങളില്‍ കൈരളി ടിവി മാത്രമാണ് തന്നോട് നീതികാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്കു വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല പ്രവര്‍ത്തിക്കുന്നത്.

ദേശാഭിമാനി പോലും വിവാദങ്ങള്‍ ഉണ്ടാക്കാനാണ് വാര്‍ത്തകള്‍ നല്‍കുന്നത്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കണമെന്ന ഉദ്ദേശ്യം അവര്‍ക്കുമില്ല. വാര്‍ത്തകള്‍ വിവാദമാകുന്നതില്‍ പരിഭവവുമില്ല. ഇന്നത്തെ സാഹചര്യമാണ് ഇതിനു കാരണം.

സര്‍ക്കാരിന്റെ നല്ല വശങ്ങളും വാര്‍ത്തയാകണം. താന്‍ പറയുന്ന നല്ല കാര്യങ്ങളൊന്നും മിക്കപ്പോഴും വാര്‍ത്തയാകാറില്ല. അപ്പോള്‍ ജനങ്ങളെ അറിയിക്കാന്‍ പരസ്യങ്ങള്‍ നല്‍കും. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ലെങ്കില്‍ ഇനിയും പരസ്യത്തിലൂടെ ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കും.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രശ്നത്തെക്കുറിച്ചു പരാമര്‍ശിക്കവെ ഇന്നത്തെക്കുറിച്ചേ തനിക്കറിയൂവെന്നും നാളെയെക്കുറിച്ച് പ്രവചിക്കാന്‍ ആവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്