കെപിസിസി പ്രസിഡന്റിനെ സോണിയ നിര്‍ദേശിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കണമെന്ന് എഐസിസിയില്‍ നിന്നും കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചു.

കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് അഭിപ്രായ സമന്വയത്തിലെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് എഐസിസിയുടെ ഈ നിര്‍ദേശം. സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തസ്സത്തക്കു നിരക്കാത്ത ഈ നിര്‍ദേശത്തിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം സോണിയാഗാന്ധിയുടേതാവണമെന്ന് അഭിപ്രായമുള്ള നേതാക്കള്‍ക്കു പോലും എഐസിസി നിര്‍ദേശത്തോട് വിയോജിപ്പുണ്ട്.

അതേ സമയം മറ്റു സംസ്ഥാനങ്ങളിലും ഇതേ നടപടിക്രമം അനുസരിച്ചാണ് പിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതെന്നാണ് എഐസിസിയുടെ വിശദീകരണം. കേരളത്തിലെ പിസിസിയെ മാത്രം ഈ നടപടിക്രമത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും എഐസിസി പറയുന്നു. കെ. കരുണാകരന്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നുണ്ടായ വിടവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കൊപ്പം നിന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു പുന:സംഘടനയാവണം ഉണ്ടാവേണ്ടതെന്നാണ് എഐസിസിയുടെ നിലപാട്.

എഐസിസിയുടെ നടപടിക്രമം അനുസരിച്ച് കെപിസിസി പ്രസിഡന്റിനെ ആദ്യം നിയമിക്കും. ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പോലും ഇതിന് ശേഷമായിരിക്കും. ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച നടന്നുവരികയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്