എംഎല്‍എമാര്‍ നിയമസഭയില്‍ സര്‍ക്കാരിനെ അനുകൂലിക്കില്ല: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യില്ലെന്ന് കെ.കരുണാകരന്‍. വോട്ടു ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എമാര്‍ക്ക് രാജിപ്രശ്നത്തില്‍ തങ്ങളുടെ ആഗ്രഹമനുസരിച്ച് നിലപാട് എടുക്കാം. തിരഞ്ഞെടുത്തവരെ അവഗണിക്കുകയാണെന്ന ചോദ്യമുണ്ടായേക്കാം. എന്നാല്‍ എംഎല്‍എമാരുടെ അഭിപ്രായം മാനിക്കപ്പെടാതെ വന്നാല്‍ മറ്റു വഴികളില്ല. നിയമസഭക്ക് അകത്തും പുറത്തും വ്യത്യസ്ത നിലപാടുകളെടുക്കാന്‍ അവര്‍ക്കാവില്ല.

കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ ശ്രമങ്ങള്‍ ചതിവായിരുന്നു. തന്നെ ആന്റണി കാലുവാരിയെന്നൊന്നും പറയാനാകില്ല. അതിനുള്ള ശക്തി ആന്റണിക്കില്ല. ഇടക്കിടെ കാലു വാരുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. എല്ലായ്പ്പോഴും എംഎല്‍എ മാത്രമായി ഇരിക്കാനാവില്ലെന്ന ആന്റണിയുടെ നിലപാടാണ് ചേര്‍ത്തലയില്‍ നിന്നുള്ള രാജിക്കു കാരണം.

ജനവികാരം എല്ലായ്പ്പോഴും യുഡിഎഫ് സര്‍ക്കാരിനെതിരാണ്. ഇനിയും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നാലും ഇക്കാര്യം വ്യക്തമാകും.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എതിര്‍ക്കുന്ന വര്‍ഗീയ കക്ഷികളല്ലാത്തവരുമായി നാഷണല്‍ കോണ്‍ഗ്രസ് കൂട്ടുകൂടാന്‍ തയാറാണ്. തങ്ങളോടുള്ള സിപിഎം നിലപാടില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്