കവിയൂര്‍ കേസ്: പ്രതികരിക്കുന്നില്ലെന്ന് ശ്രീമതിടീച്ചര്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കവിയൂരില്‍ കൂട്ടആത്മഹത്യ ചെയ്ത നമ്പൂതിരി കുടുംബത്തിലെ അനഘ എന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന സിബിഐ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി പി.കെ ശ്രീമതിടീച്ചര്‍ എംഎല്‍എ പറഞ്ഞു.

അനഘ പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്ന തന്റെ നേരത്തെയുള്ള പ്രസ്താവനയെക്കുറിച്ച് ആവശ്യത്തിലധികം വിശദീകരിച്ചുകഴിഞ്ഞതാണ്. ഇനി അതേക്കുറിച്ച് പറയേണ്ട കാര്യമില്ല. അന്വേഷണം നടക്കുന്ന ഒരു കേസിനെപ്പററി എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും ശ്രീമതിടീച്ചര്‍ പറഞ്ഞു.

അനഘ പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് ശ്രീമതി ടീച്ചര്‍ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്