കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 17ന്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 17 വെള്ളിയാഴ്ച നടക്കും. സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചതോടെ തിരഞ്ഞെടുപ്പിനുള്ള നിയമതടസം ഇല്ലാതായി.

കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 18ന് ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലെ പിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമയേം പാസാക്കാന്‍ എഐസിസിയില്‍ നിന്നും കെപിസിസിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോടു കെപിസിസിക്ക് യോജിപ്പില്ല. ഏതായാലും അഭിപ്രായസമന്വയത്തിലൂടെയായിരിക്കും പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്