കരിമണല്‍: ടൂറിസം മന്ത്രിചര്‍ച്ചയില്‍ പങ്കെടുത്തില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കരിമണല്‍ ഖനനത്തെകുറിച്ചുള്ള ജസ്റിസ് ജോണ്‍ മാത്യു റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നിന്നും ജനപ്രതിനിധികള്‍ വിട്ടു നിന്നു. ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ അടക്കം ഇരുമുന്നണികളുടെയും ജനപ്രതിനിധികള്‍ ജൂണ്‍ 14 ചൊവ്വാഴ്ച നടന്ന ചര്‍ച്ചക്കെത്തിയില്ല. ഖനനപ്രദേശത്തെ ചെറിയ സംഘടനകളുടെ പ്രതിനിധികള്‍ മാത്രമാണ് എത്തിയത്.

ഉപാധികളോടെ ഖനനമാകാം എന്ന അഭിപ്രായമാണ് പൊതുവേ ചര്‍ച്ചയില്‍ ഉയര്‍ന്നതെന്ന് വ്യവസായമന്ത്രി പിന്നീട് വാര്‍ത്താസമ്മേളനച്ചനത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത 24 പ്രതിനിധികളും ഖനനം വേണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഖനനം നടത്തുന്ന സ്ഥലത്തെ ജനങ്ങളുടെ പുനരധിവാസവും പരാതിയില്ലാതെ പരിഹരിക്കണം. ഖനനവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ പ്രാദേശികവാസികള്‍ക്കു നല്‍കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

ഖനനം നടത്തിയില്ലെങ്കില്‍ അത് നാടിന് നഷ്ടമാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മണല്‍ ഖനനം നടത്തിയാല്‍ അവിടെ വീണ്ടും മണ്ണടിയും. അതുകൊണ്ട് ഇതിന്റെ പേരിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കാത്തവരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. പങ്കെടുക്കേണ്ട കാര്യമില്ലാത്തതു കൊണ്ടാണ് മന്ത്രി വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്