തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികളും ജൂണ്‍ 15 ബുധനാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു.

പണിമുടക്ക് ഒഴിവാക്കാന്‍ ജൂണ്‍ 14 ചൊവ്വാഴ്ച തിരുവനന്തപുരത്തു നടന്ന രണ്ടാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. ബാബു ദിവാകരന്റ നേതൃത്വത്തില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തെങ്കിലും പ്രശ്നപരിഹാരമുണ്ടാക്കാനായില്ല.

തോട്ടം മേഖലയില്‍ ശമ്പളപരിഷ്കരണം നടപ്പിലാക്കുക, 2002 ഏപ്രില്‍ മുതലുളള ഡിഎ പുനസ്ഥാപിക്കുക, അമിത ജോലിഭാരം ഒഴിവാക്കുക, ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X