വ്യവസായമന്ത്രി മണല്‍ ലോബിക്കു വിധേയന്‍: സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വ്യവസായ വകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് കരിമണല്‍ ലോബിയുടെ വിനീതവിധേയനെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.

മന്ത്രിയാകും മുന്‍പു തന്നെ ഇബ്രാഹീംകുഞ്ഞ് കരിമണല്‍ ലോബിക്കു വിധേയനാണ്. മന്ത്രിയായപ്പോള്‍ ഔദ്യോഗികവിധേയനായി. കരിമണല്‍ ലോബി പ്രസ്താവനകള്‍ വിലക്കു വാങ്ങുകയാണ്. ലോബിക്ക് അനുകൂലമായി മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പു നല്‍കി.

ജൂണ്‍ 14 ചൊവ്വാഴ്ച കരിമണല്‍ ഖനനത്തെക്കുറിച്ചുള്ള ജനപ്രതിനിധികളുടെ യോഗത്തില്‍ നിന്നും സുധീരന്‍ വിട്ടുനിന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്