വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

  • Posted By:
Subscribe to Oneindia Malayalam

ക്രസന്റ് സിറ്റി: അമേരിക്കയില്‍ വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂകമ്പമാപിനിയില്‍ ഏഴ് രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതെത്തുടര്‍ന്ന് പസഫിക് തീരത്ത് സുനാമി സാധ്യതാ മുന്നറിയിപ്പു നല്‍കിയെങ്കിലും ഒരു മണിക്കൂറിനു ശേഷം പിന്‍വലിച്ചു.

പ്രാദേശികസമയം 7.50ന് സാന്‍ഫ്രാന്‍സിസ്കോക്ക് വടക്കുപടിഞ്ഞാറായി ക്രസന്റ് സിറ്റിയുടെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ കെട്ടിടങ്ങളും മറ്റും ശക്തമായി കുലുങ്ങിയെങ്കിലും അപകടമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

നാഷണന്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് വകുപ്പാണ് പസഫിക് തീരപ്രദേശത്തും മറ്റ് 25 രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പു നല്‍കിയത്.

ക്രസന്റ് സിറ്റിയില്‍ 1964ലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ദുരന്തത്തില്‍ 11 പേര്‍ മരിക്കുകയും 29 നഗരങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്