അദ്വാനിക്കെതിരെ പുരി ശങ്കരാചാര്യര്‍

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: ആരെയാണ് താന്‍ ആദര്‍ശപുരുഷനായി കാണുന്നതെന്ന് ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി വ്യക്തമാക്കണമെന്ന് പുരി ശങ്കരാചാര്യര്‍ നിശ്ചലാനന്ദ് സരസ്വതി ആവശ്യപ്പെട്ടു.

പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയെയാണ് അദ്വാനി ആദര്‍ശപുരുഷനായി കാണുന്നതെങ്കില്‍ എന്തിനാണ് അദ്ദേഹം ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് പുരി ശങ്കരാചാര്യര്‍ ചോദിച്ചു.

സര്‍ക്കാരിന് ശരിയായ നിര്‍ദേശം നല്‍കാന്‍ മതനേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രാജ്യം ഭരിക്കുന്നത് ഇറ്റലിയുടെ ഏജന്റുമാരും ക്രൈസ്തവരുമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ വഴിതെറ്റിക്കാന്‍ മാവോയിസ്റുകളും ഹുറിയത്തും കമ്യൂണിസ്റുകളും ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളെ ലക്ഷ്യബോധമില്ലാത്തവരാക്കുന്നതിനായി ആയിരത്തിലേറെ കള്ളസന്യാസിമാരെയും ശങ്കരാചാര്യര്‍മാരെയും ചില പാര്‍ട്ടികള്‍ രാജ്യത്തെമ്പാടേക്കും അയച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്