ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പുതിയ ഭേദഗതി അനുസരിച്ച് 1950 ജനവരി 26നു ശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യരായിക്കും.

അതേ സമയം 1950 ജനവരി 26നു ശേഷം പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ കുടിയേറിയ ഇന്ത്യ വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കില്ല.

പുതിയ ഭേദഗതി അനുസരിച്ച് 1950 ജനവരി 26നു ശേഷം വിദേശത്തേക്ക് കുടിയേറുകയും വിദേശപൗരത്വം സ്വീകരിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജര്‍ക്ക് തങ്ങളുടെ രാജ്യം ഇരട്ടപൗരത്വം അനുവദിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരത്വം നേടാനാവും.

വിദേശത്തു കുടിയേറിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്മാര്‍ട് കാര്‍ഡ് അനുവദിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്