അച്ചടി മാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അച്ചടിമാധ്യമ രംഗത്ത് 26 ശമതാനം വരെ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ജൂണ്‍ 16 വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. വിദേശപത്രങ്ങള്‍ക്കും മാസികകള്‍ക്കും പകര്‍പ്പ് എഡിഷന്‍ ഇറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദേശപത്രങ്ങളുടെ ഇന്ത്യന്‍ എഡിഷനുകള്‍ ഇറക്കാന്‍ അനുവദിക്കില്ല.

ഒരു ഇന്ത്യന്‍ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന വിദേശപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പകര്‍പ്പ് എഡിഷനുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പത്രത്തിന്റെ ഉടമസ്ഥതയുള്ള വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിദേശപകര്‍പ്പുകള്‍ ഇറക്കാം. പകര്‍പ്പ് എഡിഷനുകള്‍ ഇറക്കുന്നതിന് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയും ലഭിച്ചിരിക്കണം. ഈ പകര്‍പ്പ് എഡിഷനുകളില്‍ ഇന്ത്യന്‍ വായനക്കാരെ ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ഇന്ത്യന്‍ പത്രവ്യവസായത്തിന് വിദേശപത്രങ്ങളുമായുള്ള മത്സരം നേരിടാന്‍ കഴിയില്ലെന്നതിനാലാണ് വിദേശപത്രങ്ങളുടെ ഇന്ത്യന്‍ എഡിഷനുകള്‍ ഇറക്കാന്‍ അനുവദിക്കാത്തതെന്ന് ചിദംബരം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്