വരള്‍ച്ചക്കാലത്തെ വെള്ളമൂറ്റല്‍ നിരോധിക്കണം: നിയമസഭാ സമിതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വരള്‍ച്ചക്കാലത്ത് ശീതളപാനീയ പ്ലാന്റുകളും വാട്ടര്‍ തീം പാര്‍ക്കുകളും മദ്യകമ്പനികളും വെള്ളമൂറ്റുന്നത് നിരോധിക്കണമെന്ന് നിയമസഭാ അഷ്വറന്‍സ് സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് വിശ്വവും മറ്റംഗങ്ങളും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തിയത്. വരള്‍ച്ചക്കാലത്ത് വാണിജ്യാവശ്യത്തിനായി വന്‍തോതില്‍ വെള്ളമൂറ്റുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചു. പാലക്കാട്ടെ കൊക്കോക്കോള ഫാക്ടറി 2,92,000 ക്യൂബിക് ലിറ്റര്‍ വെള്ളവും പെപ്സി 3,65,000 ക്യൂബിക് ലിറ്റര്‍ വെള്ളവും ഉപയോഗിക്കുന്നതായിറിപ്പോര്‍ട്ടില്‍ പറയുന്നു.

ജലസംരക്ഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2007ഓടെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യം ജലരേഖയായി പരിണമിക്കും. ശുദ്ധജലത്തിന്റെ പ്രതിശീര്‍ഷ ലഭ്യതയില്‍ കേരളം പിന്നിലാണെന്നും കേരളത്തിലെ 44 നദികളില്‍ ചിലത് നാശോന്മുഖമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പല കുടിവെള്ള പദ്ധതികളും പൂര്‍ത്തിയാക്കാതെ നിര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈദ്യുതി നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ട്.

മണല്‍വാരല്‍ നിയന്ത്രിച്ച് പുഴകളുടെ സംരക്ഷം ഉറപ്പുവരുത്തുക, മഴവെള്ള സംഭരണ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുക, പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ വിലയിരുത്തല്‍ സമിതികള്‍ രൂപീകരിക്കുക, കുഴല്‍ക്കിണര്‍ കുഴിക്കുന്നതു സംബന്ധിച്ച് നിയമനിര്‍മാണം നടത്തുക തുടങ്ങിയ ഒട്ടേറെ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്