കോഴിക്കോട് മെഡിക്കല്‍ കോളജ് സമരം തീര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ദിവസമായി നടത്തിവന്ന പഠിപ്പുമുടക്ക് സമരം പിന്‍വലിച്ചു.

റേഡിയോഗ്രാഫറെ മര്‍ദ്ദിച്ചു എന്നാരോപിച്ച് സസ്പെന്‍ഷന് വിധേയമായ എം.സജീഷ്, അനീഷ് ജോര്‍ജ്ജ് എന്നീ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പ്രിന്‍സിപ്പല്‍ വി. ഗീത പിന്‍വലിച്ചതോടെയാണ് പ്രശ്നം തീര്‍ന്നത്.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോളേജിലെ അദ്ധ്യാപകരുള്‍പ്പെട്ട സമിതി സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. തന്നെ മര്‍ദിച്ചവരെ തിരിച്ചറിയാന്‍ റേഡിയോഗ്രാഫര്‍ക്ക് കഴിയാത്തതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാവുന്നതാണെന്ന് സമിതി പ്രിന്‍സിപ്പാലിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിനിരയായതായി പരാതിയുള്ള റേഡിയോഗ്രാഫര്‍ക്കെതിരെ ശിക്ഷാനടപടി എടുക്കാനും അന്വേഷണ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയോടെയായിരുന്നു പ്രശ്നത്തിന്റെ തുടക്കം. എക്സ്റേയെടുക്കാന്‍ ചെന്നപ്പോള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയിന്മേല്‍ നടപടികളൊന്നുമെടുക്കാത്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. സമരം നടത്തിയ വിദ്യാര്‍ഥിനേതാക്കളെയാണ് സസ്പെന്റ് ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്