ആലപ്പുഴ: നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കും മുമ്പ് സാമുദായിക സംഘടനകളുമായി സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്തി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി സമവായത്തിലൂടെ വിദ്വേഷത്തിന്റെ അന്തരീക്ഷമില്ലാതെ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സമവായത്തിലൂടെ വേണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!