ഓഹരി വിപണിയില്‍ വന്‍കുതിച്ചുകയറ്റം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈ ഓഹരി വിപണിയില്‍ ജൂണ്‍ 20 തിങ്കളാഴ്ച വന്‍കുതിച്ചുകയറ്റം. റിലയന്‍സ് ഗ്രൂപ്പുകളുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചതിനെ തുടര്‍ന്ന് റിലയന്‍സ് കമ്പനികളുടെ ഓഹരികളുടെ വില്പനയില്‍ വന്‍മുന്നേറ്റമുണ്ടായതാണ് ഓഹരി സൂചികയുടെ കുതിച്ചുകയറ്റത്തില്‍ പ്രധാനപങ്ക് വഹിച്ചത്.

എക്കാലത്തെയും ഉയര്‍ന്ന സൂചികയായ 7002ലെത്തിയ ഓഹരി സൂചിക 6984ല്‍ നില്‍ക്കുമ്പോഴാണ ക്സോസ് ചെയ്തത്. ഇത് ക്ലോസ് ചെയ്യുമ്പോഴുള്ള ഏറ്റവും ഉയര്‍ന്ന സൂചിക കൂടിയാണ്.

റിലയന്‍സ് എനര്‍ജി ഓഹരികള്‍ക്ക് 11 ശതമാനവും റിലയന്‍സ് ക്യാപിറ്റല്‍ ഓഹരികള്‍ക്ക് 24 ശതമാനവും നേട്ടമാണ് തിങ്കളാഴ്ച നടന്ന വില്പനയിലുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അഞ്ച് ശതമാനം നേട്ടമുണ്ടായി.

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും സൂചിക ഉയരാന്‍ കാരണമായിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്