കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹ. മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് ഈ വര്‍ഷമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഇത്തവണ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ-സ്വാശ്രയ മാനേജ്മെന്റകളുമായുള്ള ചര്‍ച്ചക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരത്തെ മെറിറ്റ് സീറ്റുകളില്‍ കൗണ്‍സലിംഗ് പൂര്‍ത്തിയായതിനാല്‍ ഈ തീരുമാനം നടപ്പാക്കണമെങ്കില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് വീണ്ടും കൗണ്‍സലിംഗ് നടത്തേണ്ടിവരും. അതുകൊണ്ടാണ് ഈ വര്‍ഷം സഹകരണമെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കാന്‍ കഴിയാത്തത്.

എന്നാല്‍ സഹകരണ എഞ്ചിനീയറിംഗ് കോളജുകളിലെ മെറിറ്റ് സീറ്റില്‍ ഈ വര്‍ഷം മുതല്‍ തന്നെ സര്‍ക്കാര്‍ ഫീസാണ് ഈടാക്കുകയെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ-സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഫീസിളവ് നല്‍കുന്നത് സംബന്ധിച്ച് ഈ മാസം 11ന് കൊച്ചിയില്‍ ചേരുന്ന മാനേജ്മെന്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കാമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി.

വിദ്യാര്‍ത്ഥി സമരം തീരുന്നതിനു കാരണമായ സര്‍വകക്ഷിയോഗത്തില്‍ സഹകരണമെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഫീസാണ് ഈടാക്കുകയെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X